Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കഴിച്ചുകൊണ്ടിരിക്കുമ്പോ ഡാഡി എന്നെ പൊള്ളിച്ചു’; കണ്ണു നനയിച്ച് കുരുന്നിന്റെ രോദനം

Child Abuse - Representational image പ്രതീകാത്മക ചിത്രം

ഹൈദരാബാദ് ∙ 'കഴിച്ചുകൊണ്ടിരിക്കുമ്പോ ഡാഡി എന്നെ പൊള്ളിച്ചു' - ശരീരത്തു പൊള്ളലേറ്റ പാടുകൾ കാട്ടി നാലു വയസുകാരി ഇതു പറയുമ്പോൾ പെൺകുഞ്ഞിനെ രക്ഷിക്കാനെത്തിയവരുടെ കണ്ണുകളും ഈറനണിഞ്ഞു. നാലു വയസുകാരിയായ കുട്ടിയുടെ അമ്മയുടെ കൂടെ കഴിയുന്നയാളാണു തീയിൽ പഴുപ്പിച്ച സ്പൂൺ കൊണ്ടു പിൻഭാഗത്തു പൊള്ളിച്ചത്. കൂടാതെ ഇരുവരും കുഞ്ഞിനെ തല്ലുകയും പിച്ചുകയും ചെയ്തിരുന്നു.

തുടർച്ചയായി കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ പ്രാദേശിക രാഷ്ട്രീയ നേതാവിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സർക്കാരിതര സംഘടനയെ അദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി കുട്ടിയെ മോചിപ്പിച്ച് സർക്കാരിന്റെ കീഴിലുള്ള കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റി. കുട്ടിയുടെ അമ്മയ്ക്കും കൂടെ കഴിയുന്നയാൾക്കുമെതിരെ കേസെടുത്തു.

കുട്ടിയുടെ ഇരുപത്തിയഞ്ചുകാരിയായ അമ്മ ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അടുത്തിടെയായി ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതോടെ അതിന്റെ നിരാശയിൽ കുട്ടിയെ ഇരുവരും ഉപദ്രവിക്കുന്നതു പതിവാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.