Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ലഷ്കറെ ഭീകരർ കൊല്ലപ്പെട്ടു

indian-army-handwara-encounter ഹന്ദ്‌വാരയിലെ ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന്. ചിത്രം: എഎൻഐ, ട്വിറ്റർ.

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ലഷ്കറെ തയിബ ഭീകരർ കൊല്ലപ്പെട്ടു. ഹന്ദ്‌വാരയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ‌ പ്രദേശം വളഞ്ഞ സൈനികോദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണു വെടിവെയ്പുണ്ടായത്.

അദിൽ എന്നറിയപ്പെടുന്ന ഫുർഖാൻ റാഷിദ് ലോൺ, ഉമർ ഖാലിദ്, ഷഹബാ എന്നീ പേരുകളിലും അറിയപ്പെടുന്ന ലിയാഖത്ത് അഹമ്മദ് ലോൺ എന്നിവരാണു കൊല്ലപ്പെട്ടതെന്നു വാർത്താ എജൻസി റിപ്പോർട്ടു ചെയ്തു. പുലർച്ചെ മേഖലയിൽ നടത്തിയ പരിശോധനക്കിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ഇവരിൽനിന്നു നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. കുപ്‌വാരയിലെ ഷർത്പുര മേഖലയിൽനിന്നുളള ഫുർഖാൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. സോപോറിലെ ഹർവാൻ മേഖലയിൽനിന്നുള്ള ലിയാഖത്ത് തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും. സയിദ് ഷാ ഗിലാനി നേതൃത്വം നൽകുന്ന ഹുറിയത്ത് കോൺഫറൻസ് പ്രവർത്തകനായ ഹക്കിം ഉർ റഹ്മാനെ കഴിഞ്ഞ ശനിയാഴ്ച വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികളായ ലഷ്കറെ തയിബ ഭീകരർ ഗനി ഖ്വാജ, മാജിദ് മീർ എന്നിവരുടെ കൂട്ടാളി കൂടിയാണു ലിയാഖത്തെന്നും പൊലീസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.