Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: സർക്കാരിനു വീഴ്ച പറ്റിയെന്നു മുസ്‍‌ലിം ലീഗ്

pk-kunhalikutty-2

മലപ്പുറം∙ പ്രളയബാധിതർക്കു സഹായമെത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്നു മുസ്‍‌ലിം ലീഗ്. അടിയന്തരസഹായമായ 10,000 രൂപ പോലും ലഭിക്കാത്തവർ ഇപ്പോഴുമുണ്ടെന്നു പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ദുരിതാശ്വാസനിധി ശേഖരിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. എന്നാൽ, പ്രളയക്കെടുതി നേരിടാനുള്ള സംഭാവനകൾ കൈകാര്യം ചെയ്യാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാത്തത് ദുരൂഹമാണ്.

നിർദേശം ആദ്യം നടപ്പാക്കുകയും പിന്നീട് ഉത്തരവ് പിൻവലിക്കുകയും ചെയ്യുകയായിരുന്നു. പണം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന സൂചനയാണ് ഇതുവഴി സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രളയക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ പാർട്ടി ദേശീയ പ്രസിഡന്റ് െക.എം. ഖാദർ മൊയ്തീന്റെ സാന്നിധ്യത്തിൽ കൂടിയ നേതൃയോഗത്തിനുേശഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ലീഗ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി സമാഹരിച്ച 55 ലക്ഷം രൂപ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു കൈമാറി. 45 ലക്ഷം രൂപയുടെ സാധനങ്ങൾ തമിഴ്നാട് കമ്മിറ്റി നേരത്തെ നൽകിയിരുന്നു. ചെന്നൈ കെഎംസിസി 75 ലക്ഷം രൂപ കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു. വീടുകളുടെ നിർമാണത്തിനും ജീവനോപാധികൾ നൽകാനുമാണു ലീഗ് തുക വിനിയോഗിക്കുകയെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ, പി.െക.ശശി വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.