Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ തീരുമാനം അട്ടിമറിച്ചു; പ്രളയബാധിതരുടെ വീടുകള്‍ ജപ്തി ഭീഷണിയില്‍

bank-notice-wayanadu

കൽപ്പറ്റ∙ വയനാട്ടില്‍ ബാങ്ക് വായ്പയെടുത്ത നാലു പേര്‍ക്ക് മാനന്തവാടി സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ നിന്നും സര്‍ഫാസി നടപടികള്‍ക്കു മുന്നോടിയായി നോട്ടിസ് ലഭിച്ചു. ഇതു സംബന്ധിച്ചു പത്രപ്പരസ്യവും നല്‍കിയിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ ബാങ്കു വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കുമെന്ന പ്രഖ്യാപനം തെറ്റിച്ചാണു നടപടി. 

പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണു പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്സ് മീറ്റിലായിരുന്നു ആശ്വാസം പകരുന്ന തീരുമാനമുണ്ടായത്. ജൂലായ് 31 മുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞത്. പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലുള്ളവര്‍ക്കാണു തീരുമാനം ബാധകമാകുക. ഇതുസംബന്ധിച്ച സര്‍ക്കുലറുകളും ബ്രാഞ്ചുകള്‍ക്കു ലഭിച്ചിരുന്നു.

പ്രളയക്കടുതികളേറെയുള്ള വയനാട് മാനന്തവാടി മേഖലയിലെ നാല് പേര്‍ക്കാണ് സിന്‍ഡിക്കറ്റ് ബാങ്ക് ജപ്തി നേട്ടിസ് അയച്ചത്. ലോണില്‍ ബാക്കിയുള്ള തുകയും പലിശയും മറ്റു ചെലവുകളും 60 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ സര്‍ഫാസി നടപടികള്‍ നേരിടുമെന്നാണ് നോട്ടിസ്. ആശ്വാസ തീരുമാനങ്ങള്‍ ബാങ്കുകള്‍ വ്യാപകമായി അട്ടിമറിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. പയ്യമ്പള്ളി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ഹൗസിങ് ലോണെടുത്തവര്‍ക്കാണ് നോട്ടിസ് വന്നിരിക്കുന്നത്. എന്നാൽ വര്‍ഷങ്ങളായി അടവു തെറ്റിക്കുന്നവര്‍ക്കാണ് നോട്ടിസ് അയച്ചതെന്നും ഇവര്‍ ഇളവിന്റെ പരിധിയില്‍ വരില്ലെന്നുമാണ് ബാങ്കിന്റെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.