Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായ 42 ാം ദിവസവും വർധന; മഹാരാഷ്ട്രയിൽ പെട്രോൾ വില 90 കടന്നു

Petrol Diesel Pump

ന്യൂഡൽഹി / കൊച്ചി ∙ തുടർച്ചയായ 42ാം ദിവസവും പെട്രോൾ, ഡീസൽ വില വർധന തുടരുന്നു. ഇന്ധനവിലവർധനയുടെ പേരിൽ രാജ്യമെങ്ങും പ്രതിപക്ഷം ബന്ദ് നടത്തി പ്രതിഷേധിച്ച ദിവസം പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. ഇന്നു വീണ്ടും 15 പൈസ വീതം വർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലീറ്ററിന് 82.95 രൂപയാണ്. ഡീസലിന് 76.95 രൂപയും. മഹാരാഷ്ട്രയിൽ മറാഠ്‌വാഡ മേഖലയിൽ വില 90 രൂപ കടന്നു. മേഖലയിലെ പർഭണിയിൽ ഇന്നത്തെ വില 90.12 രൂപയാണ്.

ആന്ധ്രപ്രദേശ് പെട്രോൾ, ഡീസൽ വില ലീറ്ററിന് രണ്ടുരൂപ കുറച്ചതും വില കുറയ്ക്കുന്നതു പരിഗണിക്കുമെന്നു കർണാടക വ്യക്തമാക്കിയതും അവിടുത്തെ ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്. മൂന്നാഴ്ച കൊണ്ടു പെട്രോളിനു 3.35 രൂപയും ഡീസലിന് 4.04 രൂപയുമാണു കൂടിയത്.

തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് 83.11, 77.15 എന്നിങ്ങനെയാണു യഥാക്രമം പെട്രോൾ – ഡീസൽ വില. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ കേന്ദ്രം പെട്രോളിന്റെ എക്സൈസ് തീരുവ വർധിപ്പിച്ചതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

Fuel-price
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.