Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ നയം ഉദ്യോഗസ്ഥർ തീരുമാനിക്കേണ്ട: പി.എച്ച്. കുര്യന് റവന്യു മന്ത്രിയുടെ ശാസന

E-Chandrasekharan-ph-kurian റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ

തിരുവനന്തപുരം ∙ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ശാസന. സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുകയെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കൃഷിഭൂമി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും റവന്യു മന്ത്രി പറഞ്ഞു. കൃഷിയേക്കാള്‍ ഊന്നല്‍ ടൂറിസത്തിനാണെന്നായിരുന്നു കുര്യന്റെ പരാമര്‍ശം. 

പി.എച്ച്.കുര്യന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരത്തേ മറുപടി നല്‍കിയിരുന്നു. കുര്യന്‍ ഉദ്യോഗസ്ഥനു വേണ്ട അച്ചടക്കം പാലിച്ചില്ലെന്നായിരുന്നു കൃഷി മന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയെ വിവരം അറിയിക്കും. നെല്‍കൃഷി വര്‍ധിപ്പിക്കുക എന്നതാണു സര്‍ക്കാര്‍ നയം. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ അഭിപ്രായം സര്‍ക്കാരിന് കുറിപ്പായാണു നല്‍കേണ്ടതെന്നും സുനില്‍കുമാര്‍ തുറന്നടിച്ചിരുന്നു. 

കുര്യനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വവും രംഗത്തെത്തി. ഭൂമാഫിയയെ എതിര്‍ത്താല്‍ കുര്യനെയാണ് എതിര്‍ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിചാരം. ആ തൊപ്പി കുര്യന്‍റെ തലയ്ക്ക് ഇണങ്ങില്ല. ഭൂമാഫിയയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാന്‍ ഇടത് സര്‍ക്കാരിനു കഴിയില്ലെന്നും ബിനോയ് വിശ്വം സമൂഹമാധ്യമത്തില്‍ കുറിച്ചു. പുതിയ കെട്ടിടനിര്‍മാണരീതിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഭൂമാഫിയയുടെ ആളാണെന്നു പറഞ്ഞു മുന്‍മന്ത്രി ബിനോയ് വിശ്വം തന്നെ ഒഴിവാക്കിയെന്നായിരുന്നു പി.എച്ച്.കുര്യന്‍റെ ആരോപണം. കുട്ടനാട്ടില്‍ നെല്‍കൃഷിയല്ല, ടൂറിസം കൃഷിയാണ് വ്യാപിപ്പിക്കേണ്ടതെന്നും കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കുര്യന്‍ പറഞ്ഞിരുന്നു. ഇതാണ് സിപിഐ നേതാക്കളെ പ്രകോപിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.