Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ പൊലീസ് സംവിധാനം ഇനി ഒറ്റ ശൃംഖലയിൽ

GERMANY-SECURITY/CYBER

തിരുവനന്തപുരം∙ പൊലീസ് സേവനങ്ങൾ ഡിജിറ്റലായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റൽ വിവരശേഖരണത്തിനുമായി രാജ്യത്തെ പൊലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയിലാക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സംവിധാനം സംസ്ഥാനത്തു പൂർണ പ്രവർത്തനക്ഷമമായി. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും പരസ്പരം ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നാഷനൽ ഇ-ഗവേണൻസ് പദ്ധതിക്കു കീഴിൽ 2009ൽ ആരംഭിച്ച മിഷൻ മോഡ് പദ്ധതിയാണിത്.

ഇതോടെ സംസ്ഥാനത്തെ 531 പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ 819 പൊലീസ് ഓഫിസുകൾ ഡിജിറ്റൽ ശൃംഖലയിലായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളും ഈ ശൃംഖലയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. 10,22,000 ഫയലുകൾ ഡിജിറ്റൈസ് ചെയ്തു. ഒരു കോടിയിലേറെ ജനറൽ ഡയറികളും 35 ലക്ഷത്തോളം പ്രഥമവിവര റിപ്പോർട്ടുകളും ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി. ജനങ്ങൾക്കു സേവനങ്ങൾ ലഭ്യമാക്കാൻ തുണ എന്ന പോർട്ടൽ ഇതിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചു.