Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴകുളം, കുടശനാട് മേഖലകളിൽ വൻമുഴക്കം; ചെറു ചലനമെന്നു സംശയം

Minor quake | Pazhakulam പഴകുളം പടിഞ്ഞാറ് പ്ലാവിളയിൽ ഇസ്മയിൽ റാവുത്തറിന്റെ വീടിനു ചെറു ചലനത്തിൽ വിള്ളൽ വീണപ്പോൾ. ചിത്രം: സുരേഷ് അടൂർ

പത്തനംതിട്ട∙ പള്ളിക്കൽ പഞ്ചായത്തിലെ പതിനാലാം മൈൽ, പഴകുളം, ആലപ്പുഴയിലെ നൂറനാട്, പാലമേൽ പഞ്ചായത്തുകൾ, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് മേഖലകളിൽ ഭൂചലനം ഉണ്ടായതായി സംശയം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ ആദിക്കാട്ടുകുളങ്ങരയ്ക്കടുത്തു തണ്ടാനുവിളയിലാണ് ഭൂചലനമുണ്ടായത്. വീടുകളുടെ ഭിത്തിയും ഷെയ്ഡും വിണ്ടുകീറി. മതിൽ ഇടിഞ്ഞു വീണു. ഭയങ്കര ശബ്ദം കേട്ടു പലരും വീടുകളിൽനിന്ന് ഇറങ്ങിയോടി. ഇൗ പ്രദേശങ്ങളിൽ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. 

അതേസമയം, ഭൂചലന വാർത്തയുടെ പേരിൽ ജനങ്ങൾ ഭയചികിതരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മനോരമ ഓൺലൈനിനോടു പറഞ്ഞു. മൂന്നിൽ താഴെയുള്ള ചെറു ചലനങ്ങൾ ഉപകരണങ്ങളിൽ രേഖപ്പെടുത്താറില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഉപകരണങ്ങളിൽ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.