പ്രളയത്തിൽ 40,000 കോടിയുടെ നഷ്ടം; കേന്ദ്രം 1000 കോടി നൽകി: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ പ്രളയം മൂലം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതുവരെയുള്ള ഏകദേശ കണക്കാണിത്. ഇനിയും ഇത് ഉയരും. കേന്ദ്രസർക്കാർ ഇതുവരെ 1,000 കോടി രൂപയോളം നൽകി. മന്ത്രിസഭായോഗം ചേരുന്നതിനു സമയപരിധി ഇല്ല. ഈയാഴ്ചത്തെ യോഗം മാത്രമാണു മാറ്റിയത്. മന്ത്രിസഭ ചേരാത്തതിന്റെ പേരിൽ തീരുമാനങ്ങൾ വൈകുന്നില്ല. ആരോഗ്യ പരിശോധന പൂർത്തിയായാൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തും. തീയതി അറിയിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.