Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സ്വച്ഛത ഹി സേവ' : പുതിയ ശുചിത്വ പദ്ധതിയുമായി മോദി

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചു പുതിയ ശുചിത്വ പദ്ധതിക്കു തുടക്കം കുറിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.  'സ്വച്ഛത ഹി സേവ' (ശുചിത്വം തന്നെയാണ് സേവനം) എന്ന പദ്ധതിയുടെ പ്രഖ്യാപനം വിഡിയോ സന്ദേശത്തിലാണു പ്രധാനമന്ത്രി നടത്തിയത്. സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന പദ്ധതിയുമായി സഹകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

സ്വച്ഛ ഭാരത് പദ്ധതിയിൽ താഴേത്തട്ടിൽ പങ്കാളികളായവരുമായി ആശയവിനിമയം നടത്താൻ താൻ കാത്തിരിക്കുകയാണെന്നും ഇതിനു ശേഷം ശുചിത്വ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  'സ്വച്ഛത ഹി സേവ' മഹാത്മാഗാന്ധിക്ക് അർപ്പിക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരിക്കും. ഒക്ടോബർ രണ്ടിന് നാലു വർഷം പൂർത്തിയാകുന്ന സ്വച്ഛ ഭാരത് പദ്ധതി, ശുചിത്വമുള്ള ഇന്ത്യയെന്ന ബാപ്പുവിന്‍റെ വലിയ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.