Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത

earth-quake-bengal പ്രകമ്പനം ഉണ്ടായതിനെ തുടർന്നു വീടിനു വെളിയിൽ ഇറങ്ങി നിൽക്കുന്നവർ. ബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള ദൃശ്യങ്ങൾ. ചിത്രം: എഎൻഐ ട്വിറ്റർ

കൊൽക്കത്ത∙ അസം, മേഘാലയ, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. കശ്മീരിലും രാവിലെ ചെറിയ രീതിയിലുള്ള ചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്.

രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതൽ 20 സെക്കൻഡ‍് വരെ നീണ്ടുനിന്നു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നു പൊലീസ് അറിയിച്ചു. അസമിലെ കൊക്രജാർ നഗരത്തില്‍നിന്ന് രണ്ടു കി.മി അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളിൽ കൊൽക്കത്തയിലും ആറ് വടക്കൻ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.