കേരളത്തിനായി യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ ചേർന്ന് സമാഹരിച്ചത് 5.13 കോടി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ∙ പ്രളയക്കെടുതികളിൽനിന്നു കര കയറാൻ ശ്രമിക്കുന്ന കേരളത്തിനു കൈത്താങ്ങായി അഞ്ചു കോടിയിലധികം രൂപ സമാഹരിച്ച് ഉത്തർപ്രദേശിലെ ജില്ലാ ഭരണകൂടങ്ങളുടെ മാതൃക. വിവിധ ജില്ലാ ഭരണകൂടങ്ങൾ ചേർന്നു സമാഹരിച്ച 5.13 കോടി രൂപയുടെ ചെക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കൈമാറിയതായി അധികൃതർ അറിയിച്ചു.

ഈ  ചെക്ക് കേരള സർക്കാരിന് അയച്ചുകൊടുക്കാനാണ് തീരുമാനം. ഇതിനു പുറമെ, പ്രളയക്കെടുതി മൂലം വിഷമിക്കുന്ന കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.