Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് കാർ മരത്തിലിടിച്ചു സഹോദരങ്ങൾ മരിച്ചു; നാലു പേർക്ക് പരുക്ക്

Car Accident അപകടത്തില്‍പെട്ട കാര്‍

കൊല്ലം∙ ദേശീയപാതയിൽ പാരിപ്പള്ളി ശ്രീരാമപുരത്ത് കാർ മരത്തിലിടിച്ചു സഹോദരങ്ങൾ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കൊല്ലം ചാത്തിനാംകുളം അംബേദ്ക്കർ കോളനി എസ് കെ ഭവനിൽ ശരത്‌ലാൽ (29, സഹോദരൻ കിരൺലാൽ (20) എന്നിവരാണു മരിച്ചത്. വിശാഖ്, മണികണ്ഠൻ, ശ്രീരാജ്, വിഷ്ണണുരാജ് എന്നിവർക്കു പരുക്കേറ്റു. പുലർച്ചെ 3.50നാണ് അപകടം.

ബന്ധുവിനെ യാത്രയയ്ക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് അപകടം. രണ്ടു കാറുകളിലായാണു സംഘം പോയത്. ഇതിലൊരു കാറാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.