Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ കേരളത്തിനായി കുഞ്ഞിക്കൈകളും; സ്‌കൂളുകൾ നൽകിയത് 13 കോടി

rebuild-kerala

തിരുവനന്തപുരം∙ പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനുമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതൽ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളിൽ നിന്നു ശേഖരിച്ച തുക ‘സമ്പൂർണ’ പോർട്ടലിൽ 12ന് വൈകിട്ട് ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണു തുക സംഭാവന ചെയ്തത്.

ഇതിൽ എൽ.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള 10,945 സ്‌കൂളുകളും 1705 ഹയർ സെക്കൻഡറി/വിഎച്ച്എസ്എസ്, 212 സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകളും പങ്കാളികളായി. ഏറ്റവും കൂടുതൽ തുക (10.05 ലക്ഷം) രേഖപ്പെടുത്തിയതു കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസ്എസ് സ്‌കൂളും ജില്ല മലപ്പുറവുമാണ് (2.10 കോടി). പല സ്‌കൂളുകളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ തുക ഇനിയും കൂടും.  ഇതിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികളേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.

ജില്ലാതല കണക്ക്: തിരുവനന്തപുരം: 9494959, കൊല്ലം: 9052481, പത്തനംതിട്ട: 3874185, ആലപ്പുഴ: 4361235, കോട്ടയം: 5868308, ഇടുക്കി: 2433250, എറണാകുളം: 6472499, തൃശൂർ: 9672738, പാലക്കാട്: 8581065, മലപ്പുറം: 21024588, കോഴിക്കോട്: 20768956, വയനാട്: 3027620, കണ്ണൂർ: 15844145, കാസർകോട്: 7585210.

related stories