Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യ വിവാദം: യുപിഎ കാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും

Vijay Mallya വിജയ് മല്യ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വിജയ് മല്യ വിവാദത്തിൽ യുപിഎ ഭരണകാലത്തെ ഇടപെടലുകളും സിബിഐ അന്വേഷിക്കും. മല്യയ്ക്കു വായ്പ തരപ്പെടുത്തി നൽകാൻ ധനമന്ത്രാലയത്തിലെ ചിലർ നടത്തിയ ഇടപെടലുകൾ അന്വേഷിക്കാനാണു നീക്കം. യുപിഎ ഭരണകാലത്തെ ഇടപെടലുകളുടെ വിശദാംശങ്ങൾ നൽകണമെന്നു സിബിഐ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു

ഇന്ത്യ വിടും മുൻപു ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കി കോൺഗ്രസ് രംഗത്തിറങ്ങുകയും ചെയ്തു. സാമ്പത്തിക കുറ്റവാളിയായ മല്യയെ രാജ്യംവിടാൻ സഹായിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിൽ വച്ചു കണ്ടപ്പോൾ ഒരു വാചകം മാത്രമാണു മല്യയോടു പറഞ്ഞതെന്നും ദീർഘ ചർച്ച നടത്തിയില്ലെന്നുമുള്ള ജയ്റ്റ്ലിയുടെ വാദം കളവാണെന്ന് ആരോപിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചിരുന്നു.

കോൺഗ്രസ് വക്താവ് നടത്താനിരുന്ന വാർത്താസമ്മേളനത്തിൽ അവസാന നിമിഷം മാറ്റം വരുത്തി, നേരിട്ടു രംഗത്തിറങ്ങിയ രാഹുൽ ബിജെപിക്കെതിരായ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. രൂക്ഷമായ ആക്രമണം നടത്തിയ രാഹുൽ മല്യ രാജ്യം വിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നും ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബിജെപിക്കെതിരെ അടുത്തമാസം രണ്ടു മുതൽ വീടുകൾ കയറിയിറങ്ങി നടത്താനിരിക്കുന്ന പ്രചാരണത്തിലെ മുഖ്യ വിഷയങ്ങളിലൊന്നായിരിക്കും മല്യയുടെ വെളിപ്പെടുത്തലെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. റഫാൽ, നോട്ട് നിരോധനം, ജിഎസ്ടി എന്നിവയായിരിക്കും മറ്റു വിഷയങ്ങൾ.

related stories