Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിൽ വീണ്ടും നടപടി: പോളിടെക്നിക് ജീവനക്കാരന് സസ്പെൻഷൻ

Kerala Secretariat

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിനെ എതിർത്തെന്നാരോപിച്ചു വീണ്ടും സർക്കാർ‌ ജീവനക്കാരനെതിരെ നടപടി. പ്രതിപക്ഷ സംഘടനയിൽ അംഗമായ വി. പ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക്കിലെ വർക്‌‍ഷോപ് സൂപ്രണ്ടാണ് പ്രകാശ്. ചാലഞ്ച് പ്രഖ്യാപിക്കും മുൻപ് ഇയാൾ വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണു നടപടിയുണ്ടായത്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ആളാണ് പ്രകാശ്. ചാലഞ്ചിനെ വെല്ലുവിളിച്ചതിന്റെ പേരില്‍ നേരത്തേ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെയും നടപടിയെടുത്തിരുന്നു. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനർ കൂടിയായ കെ.എസ്. അനിൽ രാജിനെതിരെയായിരുന്നു നടപടി. എന്നാൽ വിവാദമായതോടെ സർക്കാർ നടപടി പിൻവലിച്ചിരുന്നു.

വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നായിരുന്നു അനില്‍ രാജിന്റെ നിലപാട്. പകരം ഭാര്യയുടെ ശമ്പളം നൽകുമെന്നും ഇയാൾ വാട്സാപ് ഗ്രൂപ്പിൽ വ്യക്തമാക്കി. സന്ദേശമിട്ടു മണിക്കൂറുകൾക്കുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.