Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാരോഗ്യത്തിനു മുൻഗണന നൽകുന്ന ആദ്യ പ്രധാനമന്ത്രി; മോദിയെ പുകഴ്ത്തി യുകെ മാധ്യമം

Narendra Modi നരേന്ദ്ര മോദി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെഡിക്കൽ പ്രസിദ്ധീകരണമായ ‘ദ് ലാൻസെറ്റ്’. പൗരന്മാരുടെ ആരോഗ്യത്തിനു മുൻഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു ലേഖനം പറയുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആയുഷ്മാൻ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു.

കോൺഗ്രസ് അധ്യക്ഷനെതിരെ രൂക്ഷ വിമർശനവും ‘ദ് ലാൻസെറ്റ്’ നടത്തുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ആരോഗ്യം’ ഇന്ത്യയിലെ നിർണായക വിഷയമാകും. രാജ്യത്തു തൊഴിലില്ലായ്മ വർധിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ മാസം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ  നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ തൊഴിലില്ലായ്മ മാത്രമല്ല ആരോഗ്യവും രാജ്യം നേരിടുന്ന പ്രതിസന്ധിയാണെന്നു ലേഖനത്തിൽ വ്യക്തമാക്കുന്നു.

വർഷങ്ങളുടെ അവഗണനയ്ക്കു ശേഷം ആരോഗ്യ മേഖലയിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തി സർക്കാർ തിരിച്ചറിഞ്ഞു. ഏകദേശം 10 കോടി ആളുകൾക്ക് ഉപകാരപ്രദമാകുന്ന ‘ആയുഷ്മാൻ ഭാരത്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ രാജ്യത്തു നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ചിലവു കുറഞ്ഞ ചികിൽസാ രീതികളും നടപ്പാക്കാൻ സാധിക്കുമെന്നും ലേഖനം പറയുന്നു.

related stories