Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തൂറ്റ് ഫിൻകോർപ്പിന്റെ പത്തനംതിട്ട ശാഖയിൽ തീപിടിത്തം

muthoot-fincorp-fire മുത്തൂറ്റ് ഫിൻകോർപ്പ് ശാഖയിലെ തീയണയ്ക്കാനുള്ള ഫയർഫോഴ്സിന്റെ ശ്രമം. ചിത്രം: നിഖിൽരാജ്

പത്തനംതിട്ട∙ മുത്തൂറ്റ് ഫിൻകോർപ്പിന്റെ പത്തനംതിട്ട ശാഖയിൽ തീപിടിത്തം. ശാഖയിലെ എസിയിലാണ് തീപടർന്നതു കണ്ടത്. പുറത്തുനിന്ന നാട്ടുകാരാണ് ആദ്യം തീയുയർന്നതു കണ്ടത്. ഉടൻതന്നെ ഫയർഫോഴ്സിനെ അറിയിച്ചു. കെട്ടിടത്തിന്റെ അകത്തേക്കു പുക ചെറുതായി വന്നെങ്കിലും ഫയർഫോഴ്സ് ഉടൻതന്നെ എത്തി തീയണച്ചു. ഓഫിസ് പ്രവർത്തന്ന സമയമായതിനാൽ അഞ്ച് ജീവനക്കാർ ഇവിടെയുണ്ടായിരുന്നു. എന്നാൽ അകത്തേക്കു തീ വ്യാപിക്കുന്നതിനു മുൻപേ ഫയർഫോഴ്സിന് തീയണയ്ക്കാനായി.

related stories