Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ വിലയിടിവ് തടയാൻ ഇറക്കുമതി നിയന്ത്രണം; കയറ്റുമതി വർധിപ്പിക്കും

x-default

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക വിശകലന സമിതി അഞ്ച് മുഖ്യ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. യോഗം ഇന്നും തുടരും. കൂടുതൽ തീരുമാനങ്ങൾ കൈക്കൊണ്ടുവെങ്കിലും അവ പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇപ്പോഴെടുത്ത തീരുമാനങ്ങൾ അടവുശിഷ്ട നില ( കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് ) കുറയ്ക്കാനുള്ളവയാണ്.

അവശ്യം വേണ്ട സാധനങ്ങൾ ഒഴികെയുള്ളവയുടെ ഇറക്കുമതി വേണ്ടെന്നു വയ്ക്കാൻ യോഗം തീരുമാനിച്ചു, ഒപ്പം കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും. എണ്ണവില കൂടുന്നതും രൂപയുടെ വില ഇടിയുന്നതുമാണു പ്രധാന പ്രശ്നങ്ങളെന്ന് അരുൺ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇനിയും ചർച്ച തുടരും. 

1. അടിസ്ഥാന വികസനപ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നു വാങ്ങുന്ന വാണിജ്യ വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇവ പുനഃപരിശോധിക്കുകയും ചെയ്യും. 

2. ഉൽപന്നനിർമാണ മേഖലയിൽ ഉള്ളവർക്ക് ഒരു വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയായാൽ 50 ദശലക്ഷം ഡോളർ വിദേശ വായ്പ സ്വീകരിക്കാം . 

3. 2019 സാമ്പത്തിക വർഷത്തിൽ പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകളെ വിത്ത്‌ഹോൾഡിങ് നികുതിയിൽ നിന്ന് ഒഴിവാക്കും. 

4.ഇന്ത്യൻ ബാങ്കുകൾക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു.