Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

Kashmir encounter ഫയൽ ചിത്രം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ വെടിവെപ്പു തുടരുകയാണെന്നും രണ്ടു ഭീകരർ കൂടി പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിനെ തുടർന്നു ബാരാമുള്ള ഖാസിഗുഡ് പാതിയിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.

ദക്ഷിണ കശ്മീരിലെ ചൗഗാം ജില്ലയിൽ കൂടുതൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നു സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു.