Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണാകരന്റെ രാജിക്കു കാരണം ഗ്രൂപ്പിസമല്ല; കോടതിവിധിയിൽ സന്തോഷമുണ്ട്: മുരളീധരൻ

k-muraleedharan കെ.മുരളീധരൻ.

തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസും കെ.കരുണാകരന്‍റെ രാജിയും പുതിയ രാഷ്ട്രീയ വിവാദമാകുമ്പോള്‍ വിശദീകരണവുമായി മകനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരന്‍ എംഎൽഎ. കെ.കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചതു പാർട്ടിയിലെ ഗ്രൂപ്പിസം കൊണ്ടല്ലെന്നു മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നു ഘടകകക്ഷികള്‍ അന്നു നിലപാടെടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു എന്നു കരുണാകരന്‍ പറഞ്ഞിട്ടില്ല. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയിൽ പൊതുചര്‍ച്ച നടക്കുന്നതില്‍ തനിക്കു താല്‍പര്യമില്ല. തെളിവില്ലാതെ മൈതാനപ്രസംഗം കൊണ്ടു കാര്യമില്ല. കേസില്‍ നീതികിട്ടാത്തതു കരുണാകരനു മാത്രമാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

നമ്പി നാരായണനു നഷ്ടപരിഹാരം നല്‍കേണ്ടതു സര്‍ക്കാരാണ്. അതാണു കോടതി വിധിയെന്നു കോടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനും മറുപടിയായി മുരളി പറഞ്ഞു. സുപ്രീംകോടതി തീരുമാനം ചരിത്രപരമാണ്. നമ്പി നാരായണനു നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. കെ.കരുണാകരന്‍ രാജിവച്ചപ്പോള്‍ ജീവിതത്തിലുണ്ടായ കറുത്തപാട് മരണശേഷമാണെങ്കിലും പൂര്‍ണമായി ഇല്ലാതായി എന്നതു മകനെന്ന നിലയില്‍ പ്രത്യേകിച്ചു സന്തോഷമുണ്ടെന്നും മുരളി കൂട്ടിച്ചേർത്തു.

related stories