Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് കിണറ്റിൽ വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു

palakkad-map

പാലക്കാട്∙ കളിക്കുന്നതിനിടെ കിണറിലേക്കു വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്.

ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം. കിണറിന്റെ ഗ്രില്ലിനു മുകളിൽ കളിക്കുകയായിരുന്നു ജാബിർ. ഫയർഫോഴ്സും നാട്ടുകാരും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.