Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു; ബിജെപി തോറ്റാൽ അദ്ഭുതപ്പെടേണ്ട: ഗെഹ്‌ലോട്ട്

ashok-gehlot അശോക് ഗോഹ്‌ലോട്ട്നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്.

ജയ്പൂർ ∙ നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയത ഇടിഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്. രാജ്യം ഭരിക്കുന്നതു രണ്ടേ രണ്ടുപേരാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലുള്ള വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഗെഹ്‌ലോട്ട്.

‘രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു ബിജെപിക്കും അറിയാം. അതുകൊണ്ടാണു മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേരു പരാമർശിക്കാതെ പ്രധാനമന്ത്രി മോദിയുടെ പേര്  പ്രചാരണങ്ങളിലും മറ്റും അമിത് ഷാ ഉപയോഗിക്കുന്നത്. വസുന്ധര രാജെയുടെ പേരുപയോഗിച്ചു വോട്ടു തേടുന്നതു പരാജയം മാത്രമേ കൊണ്ടുവരുകയുള്ളൂവെന്ന് അവർക്ക് അറിയാം. എന്നാൽ മോദിയുടെ പേരു പറഞ്ഞു വോട്ടു നേടാനാകുമായിരുന്ന സമയം കഴിഞ്ഞു. മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു. അമിത് ഷായും വസുന്ധര രാജെയും പറയുന്നത് നുണകളാണെന്ന് ജനത്തിന് ഇപ്പോൾ അറിയാം’ – ഗെഹ്‍‌ലോട്ട് കൂട്ടിച്ചേർത്തു.

റഫാൽ ഇടപാടിനെക്കുറിച്ചും അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരവിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കു ബിജെപി ഉത്തരം പറയണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. റഫാൽ വിഷയത്തിൽ നേരിട്ട് ഉത്തരം പറയാതെ അവർ വ്യോമസേന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിക്കുകയാണ് – ഗെഹ്‌ലോട്ട് പറഞ്ഞു.

രാജസ്ഥാനിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന മഹാസഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ എല്ലാ കക്ഷികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

related stories