Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ കരാർ: മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്ന് ആന്റണി

A.K. Antony എ.കെ. ആന്റണി

ന്യൂഡൽഹി ∙ 126 നു പകരം 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നു മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 126 യുദ്ധവിമാനങ്ങൾ ആവശ്യമാണെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അവ വാങ്ങാനുള്ള നടപടിയുമായി യുപിഎ സർക്കാർ മുന്നോട്ടു നീങ്ങിയത്. എന്നാൽ, 2015 ൽ ഫ്രാൻസിലേക്കു നേരിട്ടു പോയ മോദി കരാർ 36 എണ്ണത്തിനായി കുറച്ചെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഇടപാടുകളിൽ ഇത്തരത്തിൽ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രിക്ക് അവകാശമില്ല. റഫാൽ ഇടപാടിനു താനാണു 2013ൽ തടസ്സം സൃഷ്ടിച്ചതെന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ആന്റണി പറഞ്ഞു. എ.കെ. ആന്റണിയുടെ ആരോപണങ്ങൾക്ക് ഉടൻ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ അറിയിച്ചിട്ടുണ്ട്. 2015 ൽ ഫ്രാൻസ് സന്ദർശന സമയത്താണ് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ഫ്രാൻസുമായി 58,000 കോടി രൂപയുടെ കരാറാണ് ഇതിനായി ഉണ്ടാക്കിയത്.

related stories