Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി വിധിയിൽ വിഷമമില്ല, എത്ര വേണമെങ്കിലും അന്വേഷിക്കട്ടേ: കെ.എം. മാണി

km-mani കെ.എം. മാണി (ഫയൽ ചിത്രം)

കോട്ടയം∙ വിജിലൻസ് റിപ്പോർട്ട് തള്ളിയ കാര്യത്തിൽ തനിക്കു പ്രത്യേകിച്ച് വിഷമമൊന്നുമില്ലെന്നും കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും കെ.എം.മാണി.

യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളുടെ കാലത്തു മൂന്നു തവണ അന്വേഷിച്ച കേസാണിത്. താൻ തെറ്റു ചെയ്തതായി ഒരു തെളിവും കണ്ടെത്താനായിട്ടില്ല. വീണ്ടും അന്വേഷിക്കണമെങ്കിൽ അന്വേഷിച്ചോട്ടെ. വിധിയെ സ്വാഗതം ചെയ്യുന്നു. നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. മറ്റു കാര്യങ്ങൾ വിധി പഠിച്ച ശേഷം പ്രതികരിക്കും. - മാണി പറഞ്ഞു.