Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ ട്രൈബ്യൂണലിൽ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ അതിക്രമം; ഒരാള്‍ക്ക് പരുക്ക്

s-rajendran എസ്. രാജേന്ദ്രൻ എംഎൽഎ (ഫയൽ ചിത്രം)

തൊടുപുഴ∙ സിപിഎം എംഎൽഎ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയതായും ജീവനക്കാരെ അക്രമിച്ചതായും പരാതി. ഇതുസംബന്ധിച്ച് എംഎൽഎയ്ക്കും ദേവികുളം തഹസിൽദാർ പി.കെ.ഷാജിക്കുമെതിരെ ട്രൈബ്യൂണൽ അധികൃതർ മൂന്നാർ പൊലീസിൽ പരാതി നൽകി.

ഉരുൾപൊട്ടലിൽ കെട്ടിടങ്ങൾ തകർന്നതിനാൽ അധ്യയനം നിലച്ച മൂന്നാർ ഗവ. ആർട്സ് കോളജ് താൽക്കാലികമായി പ്രവർത്തിക്കുന്നതിനു ട്രൈബ്യൂണൽ കെട്ടിടം വിട്ടു നൽണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎയും ദേവികുളം തഹസിൽദാർ പി.കെ.ഷാജിയും ഉൾപ്പെട്ട സംഘമെത്തിയത്. പരിശോധനയ്ക്കെന്ന പേരിൽ എംഎൽഎയും സംഘവും കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തി. ഇവിടെ കോടതിഹാളും ഓഫിസ് മുറികളുമാണു പ്രവർത്തിച്ചിരുന്നത്.

കോടതിഹാളിന്റേയും മറ്റൊരു മുറിയുടെയും പൂട്ടുപൊളിച്ച് അകത്തുകയറിയ സംഘം ഇവിടെയുണ്ടായിരുന്ന ഫർണിച്ചറുകൾ എടുത്തു വരാന്തയിലും ടെറസിലും കൊണ്ടുവന്നിട്ടു. ഇതു ചിത്രീകരിക്കാൻ ശ്രമിച്ച കോടതി ജീവനക്കാരൻ സുമി ജോർജിൽനിന്നു മൊബൈൽ പിടിച്ചുവാങ്ങി. സുമിക്കു മുഖത്തും കൈവിരലിനും പരുക്കേറ്റതായും പരാതിയിൽ പറയുന്നു.