Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സ്മാരകം തകർന്നത് ലോറിയിടിച്ചെന്ന് പൊലീസ്

sandeep-granite-slab

ബെംഗളൂരു ∙ മുംബൈ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ യെലഹങ്ക ന്യൂ ടൗണിലെ സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരല്ലെന്ന് യെലഹങ്ക പൊലീസ്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചാണ് സ്മാരകം തകർന്നത്. ലോറി കസ്റ്റഡിയിൽ എടുത്തു. സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു സ്വകാര്യ പാൽ ഉൽപന്ന കമ്പനിയുടെ ലോറി പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

ബ്രേക്ക് തകരാറിനെ തുടർന്നു നിയന്ത്രണം വിട്ടപ്പോഴാണ് തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുന്നത് ഒഴിവാക്കാനായി സ്മാരകത്തിൽ ഇടിച്ചുനിർത്തിയതെന്ന് ഡ്രൈവർ മൊഴി കൊടുത്തു. ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നിർദേശത്തെ തുടർന്നു സ്മാരക പുനർനിർമാണം ഇന്നലെ തന്നെ ആരംഭിച്ചതായി മേയർ സമ്പത്ത്‍രാജ് പറഞ്ഞു