പനമരം ∙ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പനമരം ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥി വൈഷ്ണവ് (17) ആണു മരിച്ചത്. പ്രളയത്തില്‍ വീടു നഷ്ടമായ സഹപാഠിക്കു വീടു നിര്‍മിച്ചു നല്‍കുന്നതിനിടെയാണു കുളിക്കാനിറങ്ങിയത്.
നാട്ടുകാര്‍ വൈഷ്ണവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പനമരം എടത്തുംകുന്ന് കേഴാംകോട്ട്കുന്നേല്‍ ശശിധരന്‍- സ്മിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ വൈശാഖ്.