Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരി മതവികാരം ഇളക്കിവിടുന്നു, സമരത്തില്‍ ബിജെപിക്കു പങ്കില്ല: ശ്രീധരന്‍ പിളള

sreedharanpillai-kodiyeri പി.എസ്.ശ്രീധരന്‍ പിളള, കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയുമായി ബിജെപി. കന്യാസ്ത്രീകളുടെ സമരത്തെ ബിജെപി പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ സമരത്തില്‍ ബിജെപി പങ്കാളികളല്ലെന്നു സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളള പറഞ്ഞു. കോടിയേരി മതവികാരം ഇളക്കിവിടുകയാണെന്നും ശ്രീധരന്‍ പിളള കുറ്റപ്പെടുത്തി. 

ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞത്‍. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ വകതിരിവുകേടിനെ തുറന്നുകാട്ടണം. എല്ലാ വൈദികരും മോശക്കാരെന്നു വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യാഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

കോടിയേരിക്കു പിന്തുണയുമായി മന്ത്രിമാരായ ഇ.പി.ജയരാജനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. സിപിഎം സംസ്ഥാനസെക്രട്ടറി വെറുതേ ഒന്നും പറയില്ല. കന്യാസ്ത്രീകളുടെ സമരത്തില്‍ അരാജകവാദികളുണ്ടോയെന്നു പരിശോധിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിലാണ്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. 

കോടിയേരിയുടെ നിലപാട് സമരത്തിന് എതിരല്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ബിഷപ്പിനെതിരായ പീഡനക്കേസ് രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. അറസ്റ്റ് പൊലീസ് തീരുമാനിക്കും. കന്യാസ്ത്രീകൾക്കെന്നല്ല ആർക്കും അറസ്റ്റ് ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

related stories