Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിൽ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു; ആളപായമില്ല

IndiGo-Airlines ഇൻഡിഗോ വിമാനം (ഫയൽ ചിത്രം)

ചെന്നൈ∙ യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു. അമ്പതോളം യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.

തീ ഉടനെ അണച്ചതിനാല്‍ ആളപായമില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവല്‍ പോയിന്റിന് അടുത്താണു ബസിനു തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തീ തീയണച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.