Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ തകർന്ന ഗ്രന്ഥശാലകൾക്കു സൗജന്യമായി പുസ്തകം നല്‍കാൻ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

education-books

തിരുവനന്തപുരം∙ പ്രളയത്തിൽ നശിച്ചുപോയ ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മാണത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്‌കാരികമായ ഇടപെടല്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ക്രമനമ്പര്‍ ഒന്നു മുതല്‍ 2000 വരെയുള്ള 200 ഓളം ശീർഷകങ്ങളിലുള്ള പുസ്തകങ്ങള്‍ സൗജന്യമായി നൽകും.

ക്രമനമ്പര്‍ 2001 മുതല്‍ ഇതു വരെ പ്രസിദ്ധീകരിച്ചവ 50 ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും വില്‍പ്പന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാലകൾ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷയും സാക്ഷ്യപത്രവും ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9447956162.

related stories