Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിലെ ആദ്യഘട്ട ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി തിരിച്ചെത്തി

Pinarayi-Vijayan

തിരുവനന്തപുരം∙ അമേരിക്കയിലെ ചികില്‍സയ്ക്കുശേഷം മുഖ്യമന്ത്രി പി‌ണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. തുടർന്ന് ക്ലിഫ് ഹൗസിലേക്കു പോയി. ‌

ചികില്‍സയ്ക്കായി ഈ മാസം രണ്ടിനാണ് അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിൽ വച്ചായിരുന്നു ‌ചികിത്സ. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 19നു പോകേണ്ടതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനകളുടെ യോഗത്തെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

related stories