Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതല്‍ കേന്ദ്രസഹായം തേടി പിണറായി; ചൊവ്വാഴ്ച മോദിയുമായി കൂടിക്കാഴ്ച

Pinarayi-Modi മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നൽകിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും പിണറായി സന്ദർശിക്കും. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രി, ബുധനാഴ്ച പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.

അമേരിക്കയിലെ വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ഞായറാഴ്ച പുലര്‍ച്ചെ മടങ്ങിയെത്തിയ മുഖ്യമന്ത്രി ഒൗദ്യോഗിക ചുമതലകളില്‍ സജീവമായി. കാത്തുനിന്ന ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നിറഞ്ഞുചിരിച്ചു കൈയുയര്‍ത്തിക്കാട്ടിയാണു മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേയ്ക്കു പ്രവേശിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഒാഫിസിലെത്തുന്നത്.

related stories