Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: ‌അഡ്വാനിയെ മാതൃകയാക്കി മോദി രാജിവയ്ക്കണമെന്നു തൊഗാഡിയ

Praveen Togadia പ്രവീൺ തൊഗാഡിയ.

കൊച്ചി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് (എഎച്ച്പി) അധ്യക്ഷൻ പ്രവീൺ തൊഗാഡിയ. റഫാൽ യുദ്ധവിമാന കരാറിൽ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ.അഡ്വാനിയുടെ മാതൃക പിന്തുടരണമായിരുന്നെന്നു തൊഗാഡിയ പറഞ്ഞു. ആരോപണമുണ്ടായപ്പോൾ കേന്ദ്രമന്ത്രിപദം ഒഴി‍ഞ്ഞ അഡ്വാനിയെപ്പോലെ തൽസ്ഥാനത്തുനിന്നു മോദി രാജിവയ്ക്കണം. കരാര്‍ തുക ഉയര്‍ന്നതിന്‍റെ കാരണം മോദി ജനങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

related stories