Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

Franco Mulakkal ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

തിരുവനന്തപുരം ∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മെത്രാൻ സമിതിയും നിലപാടറിയിച്ചു. തെറ്റുകൾ തിരുത്തുന്നതിനു ഫലപ്രദമായ നടപടികളുണ്ടാകും. പരാതിക്കാരിക്കു സഭയിൽ നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തിൽ കഴമ്പില്ല. എന്നാൽ കന്യാസ്ത്രീകളുടെ വഴിവക്കിലെ സമരം സഭാനടപടികൾക്കു വിരുദ്ധമാണെന്നും കെസിബിസി അറിയിച്ചു.

അടുത്ത മാസം ആറുവരെ റിമാൻഡ് ചെയ്തതിനാൽ ബിഷപ്പ് ഇപ്പോൾ പാലാ സബ്ജയിലിലാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വൈദ്യസഹായം ആവശ്യമുണ്ടെന്ന് ബിഷപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

related stories