Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്കയായി എച്ച്1എൻ1; കൊച്ചിയിൽ മൂന്നു പേരിൽ കൂടി ലക്ഷണം

H1N1 എച്ച്1എൻ1

കൊച്ചി ∙ എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും പേടി ഒഴിഞ്ഞുതുടങ്ങിയപ്പോൾ എറണാകുളത്ത് ആശങ്കയുയർത്തി എച്ച്1എൻ1 പനി. മട്ടാഞ്ചേരി, കീഴ്മാട്, എരൂർ എന്നിവിടങ്ങളിൽ നിന്നായി മൂന്നു പേരെ എച്ച്1എൻ1 ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഞ്ചുവയസ്സുകാരന് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച 691 പേർ പനിയുമായി വിവിധ ആശുപത്രികളിൽ ചികിൽസ തേടി.

രണ്ടു പേർക്കു ഡെങ്കിപ്പനി സംശയിക്കുന്നു. കുന്നുകരയിൽനിന്ന് ഒരാളെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, തൃക്കാക്കര എന്നിവിടങ്ങളിൽ രണ്ടു രോഗികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. 13 പേരെ ചിക്കൻപോക്സ് ബാധിച്ചും തൃക്കാക്കരയിൽനിന്നു നാലു പേരെ ഹെപ്പറ്റൈറ്റിസ് എ ലക്ഷണങ്ങളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലിയിൽ ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചു.

related stories