Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയാർ ജലസംഭരണിയുടെ ഷട്ടറുകൾ ഉയർത്തും; ജാഗ്രത പാലിക്കണം

Maniyar Dam മണിയാർ ഡാം (ഫയൽ ചിത്രം)

പത്തനംതിട്ട ∙ പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ ജലസംഭരണിയുടെ രണ്ടു ഷട്ടറുകൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ നിലവിൽ തുറന്നിരിക്കുന്ന ഷട്ടർ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. മണിയാർ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.