Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് പി.സി.ജോർജ്; ജയിലിൽ സന്ദർശിച്ചു

PC George പി.സി.ജോർജ്

പാലാ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിച്ച് പി.സി.ജോർജ് എംഎൽഎ. ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിരപരാധിയാണെന്നു ജോർജ് ആവർത്തിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയതു കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറയുമെന്നും ജോർജ് വ്യക്തമാക്കി.

‘‘ഇതൊരു രഹസ്യ സന്ദർശനമല്ല. പരസ്യ സന്ദർശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. ഒരു നിരപരാധിയെ പിടിച്ചു സബ് ജയിലിൽ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങി. ഇനിയുംവരും, പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് 100 ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഇൗ കടുംകൈ കാണിച്ചതിനു ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴും.’’– ജോർജ് പറഞ്ഞു.

കന്യാസ്ത്രീ പൊലീസിൽ പരാതി നൽകിയതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണം ഇങ്ങനെ: ‘‘ഏതു നിയമനടപടിയും നേരിടാൻ തയാറാണ്. ഞാൻ ഫ്രാങ്കോ പിതാവല്ല. പി.സി.ജോർജ് എംഎൽഎയാണ്. അതു മറക്കരുത്’’.

related stories