Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാര്‍ വിധി: ബിജെപിയുടെ മുഖത്തേറ്റ അടിയെന്നു കോണ്‍ഗ്രസ്

Aadhar Card

ന്യൂഡല്‍ഹി∙ ബിജെപിയുടെ മുഖത്തേറ്റ അടിയാണ് ആധാര്‍ സുപ്രീംകോടതി വിധിയെന്നു കോണ്‍ഗ്രസ്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമറാന്‍ അനുവദിക്കുന്ന 57-ാം വകുപ്പ് റദ്ദാക്കിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോര്‍പ്പറേറ്റുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതായിരുന്നു ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ്. ഇതു റദ്ദാക്കിയത് ബിജെപിയുടെ മുഖത്തേറ്റ അടിയാണ്. ബയോമെട്രിക് വിവരങ്ങള്‍ വിറ്റു കാശാക്കാനുള്ള പദ്ധതിയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കോടതി കാട്ടിയ ജാഗ്രത അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.