Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫ്രിജറേറ്ററും എസിയും പാദരക്ഷയും ആഡംബരമാകും; ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം

refrigerator പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ എസി, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ ഉൾപ്പെടെ 19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. അനാവശ്യമായ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണ്യക്കമ്മി നിയന്ത്രിക്കുകയുമാണു ലക്ഷ്യം. 26ന് അർധരാത്രി മുതൽ തീരുമാനം നിലവിൽവരും. പലതിന്റെയും തീരുവ ഇരട്ടിയാക്കിയതു വലിയ വിലവർധനയ്ക്കു കാരണമാകും.

2017-18 സാമ്പത്തിക വർഷം, ഈ പട്ടികയിലുള്ള 86,000 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തുന്നതു വിമാനയാത്രാ ചെലവും വർധിപ്പിക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതുമാണു വിദേശനാണ്യക്കമ്മി കൂട്ടാനിടയാക്കിയത്.

ഇനങ്ങളും പുതിയ തീരുവയും. ബ്രാക്കറ്റിൽ പഴയ നിരക്ക്

∙ എസി– 20 (10)

∙ റഫ്രിജറേറ്റർ– 20 (10)

∙ 10 കിലോയിൽ താഴെയുള്ള വാഷിങ്മെഷീൻ– 20 (10)

∙ എസിയുടെയും റഫ്രിജറേറ്ററിന്റെയും കംപ്രസർ– 10 (7.5)

∙ സ്പീക്കർ– 15 (10)

∙ പാദരക്ഷകൾ– 25 (20)

∙ റേഡിയൽ കാർ ടയർ– 15 (10)

∙ വ്യവസായികേതര ഡയമണ്ട്– 7.5 (5)

∙ സെമി പ്രൊസസ്ഡ് ഡയമണ്ട്– 7.5 (5)

∙ ലാബ് ഗ്രോൺ ഡയമണ്ട്– 7.5 (5)

∙ കട്ട് ആൻഡ് പോളിഷ്ഡ് കളേർഡ് ജെം സ്റ്റോൺ– 7.5 (5)

∙ ആഭരണങ്ങൾ– 20 (15)

∙ ആഭരണങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ– 20 (15)

∙ വാഷ്ബേസിൻ, സിങ്ക് തുടങ്ങിയവ– 15 (10)

∙ പ്ലാസ്റ്റിക് ബോക്സുകൾ, ബോട്ടിലുകൾ തുടങ്ങിയവ– 15 (10)

∙ പ്ലാസ്റ്റിക് അടുക്കള ഉപകരണങ്ങൾ, ടേബിൾവെയർ തുടങ്ങിയവ– 15 (10)

∙ സ്റ്റേഷനറി, അലങ്കാര ഷീറ്റുകൾ, പ്രതിമകൾ തുടങ്ങിയവ– 15 (10)

∙ സ്യൂട്ട്കേസ്, ബ്രീഫ്കേസ്, യാത്രാ ബാഗ് തുടങ്ങിയവ– 15 (10)

∙ ഏവിയേഷൻ ടർബൈൻ ഫ്യുവൽ– 5 (0).

related stories