Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കോക്പിറ്റില്‍; വിമാന യാത്രക്കാരനെ ഇറക്കിവിട്ടു

Cockpit

മുംബൈ: ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരനെ മുംബൈ-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു.

വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പാണ് യാത്രക്കാരന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യം നല്‍കണമെന്നന്ന് ആവശ്യപ്പെട്ട് കാക്പിറ്റിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയ ഇയാളെ മുംബൈ എയര്‍പോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചതായാണു റിപ്പോര്‍ട്ട്. 

തിങ്കളാഴ്ച ഡല്‍ഹി-പട്‌ന ഗോ എയര്‍ വിമാനം പറക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പിന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. തുടര്‍ന്നു യാത്രക്കാരനെ സിഐഎസ്എഫിനു കൈമാറി.