Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളി പ്രശ്നം ലേബർ കോടതിക്ക് വിട്ട് ഉത്തരവ്; കെവിഎം ആശുപത്രി നഴ്സുമാര്‍ സമരം നിര്‍ത്തി

Nurses Strike കെവിഎം ആശുപത്രിയിൽ സമരം നടത്തുന്ന ജീവനക്കാർ (ഫയൽ ചിത്രം)

ആലപ്പുഴ∙ ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ ഒരു വർഷത്തിലേറെയായി നടത്തിവന്ന പണിമുടക്ക് നിർത്തിവയ്ക്കുന്നതായി ആലപ്പുഴ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് ആൻ‍ഡ് ലാബ് ടെക്നിഷ്യൻസ് അസോസിയേഷൻ (എഐടിയുസി) ജനറൽ സെക്രട്ടറി വി.മോഹൻദാസ് അറിയിച്ചു.

പ്രശ്നം ലേബർ കോടതിക്കു വിട്ടു സർക്കാർ ഉത്തരവായതിനാലാണു തൽക്കാലം സമരം നിർത്തി ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുന്നതെന്നും പറഞ്ഞു. യുഎൻഎയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം എഐടിയുസി ഏറ്റെടുക്കുകയായിരുന്നു.