Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ ജാർഖണ്ഡ് സ്വദേശി ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ

train-death സൈമൺ സോറ

കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ ട്രെയിനിൽ നിന്നു വീണ ജാർഖണ്ഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹുബാനയിലെ ജവാരി ഗ്രാമത്തിലെ സൈമൺ സോറ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പാപ്പിനിശേരി - കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാപ്പിനിശേരി ദേശ സേവ ക്ലബിനു സമീപമാണ് മൃതദേഹം കണ്ടത്.

സ്കൂളിൽ പോകുന്ന വിദ്യാർഥികളാണ് കണ്ടത്. പുലർച്ചെ മംഗളൂരു ഭാഗത്തേക്ക് കടന്നു പോയ വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ നിന്നു തെറിച്ചു വീണതാണെന്ന് സംശയിക്കുന്നു.
വളപട്ടണം പൊലീസ് സ്ഥലത്തെത്തി.