Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെമു സർവീസിന്റെ സമയം പരിഷ്കരിക്കാൻ ആവശ്യപ്പെടും: കണ്ണന്താനം

kannanthanam-harbour-terminus കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കൊച്ചിൻ ഹാർബർ‌ ടെർമിനസ് സന്ദർശിച്ചപ്പോൾ. ചിത്രം∙റോബിൻ.ടി.വർഗീസ്

കൊച്ചി∙ കൊച്ചിൻ ഹാർബർ‌ ടെർമിനസിൽ നിന്നുളള ഡെമു സർവീസിന്റെ സമയക്രമം പരിഷ്കരിക്കണമെന്നു റെയിൽവേയോടു ആവശ്യപ്പെടുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സ്റ്റേഷനിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഷൊർണൂർ –എറണാകുളം പാസഞ്ചർ ടെർമിനസിലേക്കു നീട്ടണമെന്നും അദ്ദേഹം പറഞ്ഞു.

വാത്തുരുത്തി റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ വാത്തുരുത്തിയിൽ അടിപ്പാത നിർമിക്കുക, ടെർമിനസിൽ നിന്നു രാമേശ്വരം, വേളാങ്കണി പ്രതിദിന സർവീസുകൾ ഉടൻ ആരംഭിക്കുക, പ്്ളാറ്റ്ഫോം നീളം 24 കോച്ചുകൾ ഉൾക്കൊള്ളുന്ന രീതിയിൽ നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി കേന്ദ്രമന്ത്രിക്കു നിവേദനം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.െക.മോഹൻദാസ്, മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഡെമു യാത്രയ്ക്കു കൂടുതൽ സമയമെടുക്കുന്നുവെന്ന പരാതികളെ തുടർന്നു യാത്രാസമയം റെയിൽവേ അഞ്ചു മിനിട്ട് കുറച്ചു 35 മിനിട്ടാക്കി. ഒക്ടോബർ ഒന്ന് മുതൽ ഇത് നിലവിൽ വരും. വൈകിട്ട് 6.20നുണ്ടായിരുന്ന സൗത്തിൽ നിന്നുളള സർവീസ് 5.45നായിരിക്കും പുറപ്പെടുക. ടെർമിനസിൽ നിന്നു രാവിലെ 8 , വൈകിട്ട് 5, സൗത്തിൽ നിന്നു 9, വൈകിട്ട് 5.45 എന്നിങ്ങനെയാകും സർവീസുകൾ. ടെർമിനസിൽ നിന്നു സൗത്തിനു പുറമേ മറ്റ് സ്ഥലങ്ങളിലേക്കുളള ടിക്കറ്റുകൾ കൂടി നൽകുന്ന സംവിധാനം വൈകാതെ നിലവിൽ വരും. കൊച്ചിയുടെ ചരിത്രം വെളിവാക്കുന്ന റെയിൽ പൈതൃക മ്യൂസിയവും ടെർമിനസിൽ പരിഗണനയിലുണ്ട്. ഡിജിറ്റൽ മ്യൂസിയമാണു റെയിൽവേ സജീകരിക്കുക.ജയ്പുർ, ആഗ്ര സ്റ്റേഷനുകളിൽ ഇത്തരം മ്യൂസിയങ്ങളുണ്ട്.

സ്റ്റേഷൻ തുറന്നതിനെ സ്വാഗതം െചയ്യുന്നതായി വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തോമസ് സൈമൺ പറഞ്ഞു.റോഡ‍ിൽ ഏറ്റവും തിരക്കുളള സമയത്തു ഡെമു ഒാടിക്കുന്നതു ഗേറ്റ് അടയ്ക്കുന്നതിനെതിരെ പ്രതിഷേധം സൃഷ്ടിക്കാനാണ്.സർവീസ് നിർത്താനുളള ഗൂഢനീക്കമാണു ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഇപ്പോൾ നടത്തുന്നതെന്നു അദ്ദേഹം ആരോപിച്ചു.െടർമിനസ് തുറന്നതു കേരളത്തിന് ഏറെ പ്രയോജനം ചെയ്യും. ഗേറ്റ് അടയ്ക്കുന്ന പ്രശ്നം പരിഹരിക്കാൻ മേൽപ്പാലം നിർമിക്കാൻ ഒന്നര കൊല്ലം സമയം ലഭിച്ചിട്ടും അതു ചെയ്യാതിരുന്ന സംസ്ഥാന സർക്കാരും ജനപ്രതിനിധികളുമാണു ഇപ്പോളത്തെ അവസ്ഥയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.മേൽപ്പാലത്തേക്കാൾ കുറഞ്ഞ ചെലവിൽ അടിപ്പാത നിർമിക്കാൻ കഴിയും. അതിനുളള നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.