Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതു നല്ലതാണ്: വെള്ളാപ്പള്ളി നടേശൻ

vellappally-natesan-16

കൊല്ലം∙ മദ്യ നിർമാണ കേന്ദ്രങ്ങൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതു നല്ലതാണ്. തൊഴിലവസരങ്ങളും നികുതിയിലൂടെയുള്ള വരുമാനവും വർധിക്കും. മദ്യ വ്യാപാരികളിൽനിന്ന് എല്ലാവരും പണം വാങ്ങിയിട്ടുണ്ട്. മന്ത്രിസഭ ആലോചിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ എസ്എൻഡിപി യോഗം പരസ്യ പ്രക്ഷോഭത്തിനില്ല. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പോകില്ല. തന്റെ കുടുംബത്തിലെ ആരും ആചാരം തെറ്റിച്ചു ശബരിമലയിൽ പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

related stories