Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ പരാതി: പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു

PC George

കോട്ടയം∙ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിനു പി.സി. ജോർജ് എംഎൽഎക്കെതിരെ കുറുവിലങ്ങാട് പൊലീസ് കേസെടുത്തു. ഐപിസി 509 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിനിടെ പി.സി. ജോർജ് പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. 

ഒരു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണു സ്ത്രീത്വത്തെ അപമാനിക്കുന്നത്. 12 തവണ പീഡനത്തിനിരയായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പി.സി. ജോർജിന്റെ പരാമർശം. പി.സി. ജോർജിനെതിരെ കോട്ടയം എസ്പിക്കാണ് കന്യാസ്ത്രീ പരാതി നൽകിയത്. 

related stories