Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകലാശാലകൾ പരസ്പരം കോഴ്സുകൾ അംഗീകരിക്കാത്ത സാഹചര്യം ഉണ്ടാകരുത്: മന്ത്രി

K.T. Jaleel

കൊല്ലം∙ സംസ്ഥാനത്തു സർവകലാശാലകൾ മാറി തുടർപഠനം നടത്തേണ്ടി വരുന്ന വിദ്യാർഥികൾ തുല്യത സർട്ടിഫിക്കറ്റിനായി കയറിയിറങ്ങേണ്ടുന്ന ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നു മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ സർവകലാശാലകൾ പരസ്പരം കോഴ്സുകൾ അംഗീകരിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്നു ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്എൻ കോളജിൽ ഹോക്കി സ്റ്റേഡിയവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories