Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിൻഫ്രയിലെ സ്ഥലം വ്യവസായങ്ങൾക്കു വളരാൻ ഉള്ളതാണ്: ഇ.പി. ജയരാജൻ

E.P. Jayarajan

തളിപ്പറമ്പ്∙ ബ്രൂവറി എന്നാൽ സ്പിരിറ്റ് ഉണ്ടാക്കുന്ന ഡിസ്റ്റിലറി അല്ലെന്നും ബിയർ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമാണെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഇവിടെ ബ്രൂവറി ആരംഭിക്കുവാൻ സ്ഥലം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണു സ്ഥലം ഉണ്ട് എന്നു മറുപടി നൽകിയത്. വ്യവസായങ്ങൾ ആരംഭിക്കുവാനാണു കിൻഫ്രയിൽ സ്ഥലം ഉള്ളത്. ഇതു വ്യവസായങ്ങൾക്കു വളരാൻ ഉള്ളതാണ്. ഇവിടെ സ്ഥലം ഇല്ലെന്നു പറയാൻ സാധിക്കില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ പറഞ്ഞാൽ അവനെ ഞാൻ വച്ച് പൊറുപ്പിക്കുമോ എന്നും ജയരാജൻ ചോദിച്ചു.

ബേക്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷനും കുടുംബസംഗമവും തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുവർഷംമുമ്പ് ബ്രൂവറി ആരംഭിക്കുവാൻ അവർ എത്തിയപ്പോൾ അന്നു സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ സ്ഥലം ലഭ്യമാണ്. ഇനിയും ഒട്ടേറെ നടപടികൾ പൂർത്തിയായാൽ മാത്രമേ ഇവർക്കു സ്ഥലം നൽകാൻ സാധിക്കുകയുള്ളൂ. ബേക്കറി മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണെങ്കിൽ സർക്കാർ അതിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

related stories