Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരാഗൃഹത്തിലുള്ളവരെ സന്ദർശിക്കുന്നത് ദൈവിക ശുശ്രൂഷ: ബിഷപ് ഫ്രാങ്കോയെ കണ്ട് മാണി

km-mani-visitss-bishop-franco ബിഷപ് ഫ്രാങ്കോയെ സന്ദർശിച്ചശേഷം ജയിലിനു പുറത്തേക്കുവരുന്ന കെ.എം. മാണി.

പാലാ∙ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോൺഗ്രസ് എം നേതാവ് കെ.എം. മാണി സന്ദർശിച്ചു. കാരാഗൃഹത്തിൽ കഴിയുന്നവരെ സന്ദർശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നു സന്ദർശനശേഷം പുറത്തിറങ്ങിയ മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ‌ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരും തിങ്കളാഴ്ച ബിഷപ്പിനെ സന്ദർശിച്ചിരുന്നു.