Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരുടെ പ്രതിഷേധം ഫലിച്ചു; 3 എക്സ്പ്രസ് ട്രെയിനുകളുടെ സമയം മാറ്റി

express-train

കൊച്ചി ∙ മൂന്നു എക്സ്പ്രസ് ട്രെയിനുകൾ തിരുവനന്തപുരം സ്റ്റേഷനിൽ എത്തുന്ന സമയം, യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്തു റെയിൽവേ പുനഃക്രമീകരിച്ചു. പുതിയ സമയക്രമം ഈ മാസം അഞ്ചിനു നിലവിൽ വരും.

ട്രെയിനുകളുടെ സമയം യാത്രക്കാർക്കു ഉപകാരപ്പെടുന്ന രീതിയിൽ പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ടു ഫ്രണ്ട്സ് ഒാഫ് റെയിലിന്റെ നേതൃത്വത്തിൽ ശക്തമായ സമരമാണു കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്റ്റേഷനുകളിൽ നടന്നത്. അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞു യാത്രാസമയം കൂട്ടിയതോടെ കൃത്യസമയത്തു ജോലിക്കെത്താൻ കഴിയാതെ നരകിക്കുകയായിരുന്നു സ്ഥിരം യാത്രക്കാർ.

ട്രെയിനുകളും പുതിയ സമയവും. നിലവിലുളള സമയം ബ്രായ്ക്കറ്റിൽ

∙ 16330 മംഗളൂരു– തിരുവനന്തുപുരം മലബാർ – 9.30 (9.40)
∙ 16303 എറണാകുളം– തിരുവനന്തപുരം വഞ്ചിനാട് – 10.00 (10.25)
∙ 16341 ഗുരുവായൂർ– തിരുവനന്തപുരം ഇന്റർസിറ്റി – 9.50 (10.15)

related stories